ഇന്ത്യൻ ഓപ്പൺ സ്ക്വാഷ്: അനാഹത് സിംഗും വീർ ചോട്രാനിയും ഫൈനലിൽ

മുംബൈ: ഇന്ത്യൻ ഓപ്പൺ – പിഎസ്എ സ്ക്വാഷ് ടൂർ കോപ്പർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ അനാഹത് സിംഗും, പുരുഷ വിഭാഗത്തിൽ വീർ ചോട്രാനിയും ഫൈനലിൽ പ്രവേശിച്ചു.മുംബൈയിൽ നടന്ന ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ തന്നെ തൻവി ഖന്നയെ പരാജയപ്പെടുത്തിയാണ് അനാഹത് സിംഗ് ഫൈനലിലെത്തിയത്. കിരീട നിലനിർത്താൻ ലക്ഷ്യമിടുന്ന അനാഹത് ഇന്ന് നടക്കുന്ന ഫൈനലിൽ ഈജിപ്ഷ്യൻ താരം ഹന മൊട്ടാസിനെ നേരിടും.പുരുഷ വിഭാഗം സെമി ഫൈനലിൽ മലേഷ്യയുടെ കരുത്തനായ താരം സഞ്ജയ് ജീവയെ പരാജയപ്പെടുത്തിയാണ് വീർ ചോട്രാനി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യയുടെ തന്നെ അഭയ് സിങ്ങാണ് വീർ ചോട്രാനിയുടെ എതിരാളി. ഇതോടെ പുരുഷ വിഭാഗം കിരീടം ഇന്ത്യയ്ക്ക് ഉറപ്പായിക്കഴിഞ്ഞു.ഇന്ന് നടക്കുന്ന ഫൈനൽ മത്സരങ്ങൾ ഇന്ത്യൻ സ്ക്വാഷ് ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.സ്ക്വാഷ് മത്സരങ്ങൾ നടക്കുന്ന കോർട്ടിന്റെ ഘടനയും കളിക്കാരുടെ സ്ഥാനങ്ങളും മനസ്സിലാക്കാൻ ഇത് സഹായിക്കും. ഒരു ചുവരിന് അഭിമുഖമായി നിന്ന് റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചു കളിക്കുന്ന വേഗതയേറിയ കായിക ഇനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *