കൊളംബിയയിൽ സൈനിക വിമാനം തകർന്നു; നിരവധി മരണം

ബൊഗോട്ട: കൊളംബിയയിൽ 110 സൈനികരുമായി സഞ്ചരിച്ച സൈനിക വിമാനം തകർന്നു വീണ് നിരവധി പേർ മരിച്ചു. പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. പെറു അതിർത്തിയോട് ചേർന്നുള്ള ആമസോൺ മേഖലയിലാണ് വിമാനം തകർന്നുവീണത്.

അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് 20 സൈനികരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.കൊളംബിയൻ സൈന്യത്തിന്റെ ‘ഹെർക്കുലീസ് സി-130’ (Hercules C-130) വിമാനമാണ് തകർന്നത്. സുരക്ഷാ സേനയിലെ അംഗങ്ങളെ വഹിച്ചുകൊണ്ട് പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് യാത്ര തുടങ്ങിയതായിരുന്നു വിമാനം.

പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് അപകടവിവരം സ്ഥിരീകരിച്ചു.അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *