വാഹനാപകടത്തിൽ യുവനടി ഹർഷിൽ കാലിയ അന്തരിച്ചു; നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു

ജയ്‌പൂർ: രാജസ്ഥാനിലെ പ്രശസ്ത മോഡലും നടിയുമായ ഹർഷിൽ കാലിയ (30) വാഹനാപകടത്തിൽ അന്തരിച്ചു. തിങ്കളാഴ്ച (2026 മാർച്ച് 23) രാത്രി വൈകി ജയ്‌പൂരിലെ മാൻസരോവറിലുണ്ടായ അപകടത്തിലാണ് നടി കൊല്ലപ്പെട്ടത്. ഹർഷിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.തിങ്കളാഴ്ച രാത്രി 11:30-ഓടെ ഷിപ്ര പത്ത് റോഡിൽ നഗർ നിഗം ഓഫീസിന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഹർഷിൽ എന്നാണ് പ്രാഥമിക വിവരം. കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് കയറുകയും ഇടിച്ച ആഘാതത്തിൽ ഇടതുവശത്തേക്ക് മറിയുകയും ചെയ്തു.അപകടം നടന്ന ഉടനെ പ്രദേശവാസികൾ ഓടിക്കൂടി കാർ നിവർത്തുകയും ഹർഷിലിനെ പുറത്തെടുക്കുകയും ചെയ്തു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ തലയ്ക്കേറ്റ പരിക്ക് കാരണം മരണം സംഭവിക്കുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അമിതവേഗതയാണോ അതോ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിച്ചതാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

Leave a Reply

Your email address will not be published. Required fields are marked *