സിഡ്നി/ന്യൂകാസ്റ്റിൽ: ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ലാണ് മലയാളി ബോട്ട് ക്ലബ്ബിന്റെ ഉദ്ഘാടനം. സിഡ്നി-മൈറ്റ്ലാൻഡ്, ന്യൂകാസ്റ്റിൽ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ ഒത്തുചേർന്നാണ് ഈ ക്ലബ്ബിന് രൂപം നൽകിയിരിക്കുന്നത്. ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി ബോട്ട് ക്ലബ്ബ് സ്ഥാപിക്കപ്പെടുന്നത്.
മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, റോവിങ്, കാനോയിംഗ് എന്നിവയെ പ്രോത്സാഹിപ്പിക്കുക, സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുക, ഓസ്ട്രേലിയയിലെ മറ്റ് സമുദായങ്ങളുമായി സാംസ്കാരിക ബന്ധങ്ങൾ വളർത്തുക എന്നിവയാണ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ.
ഇൻഗ്രേഷൻ ചടങ്ങിൽ ഫ്ര. ജോയിസ്, ഫൗണ്ടർ ടോണി, പ്രസിഡന്റ് അരുൺ, സെക്കറി അർണോൾഡ്, സ്പോൺസർമാരായ അജീഷ് (A1 ഫൈനാൻസ്), സാൻസ് (കവർക്സ് ഷട്ടേഴ്സ്), ജിസ് (ബെൽ പ്രോപ്പർട്ടീസ്) എന്നിവർ പങ്കെടുത്തു


