ഡീസൽ വില ലിറ്ററിന് 3 ഡോളറിന് മുകളിൽ ഉയർന്നതോടെ ട്രക്ക് ഉടമകൾക്ക് നികുതി കുറയ്ക്കണമെന്ന് ആവശ്യം ശക്തമാകുന്നു

കാൻബറ: രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ട്രക്ക് ഉടമകൾ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്ന് ബിസിനസ് ചേംബറുകൾ. ഡീസൽ വില ലിറ്ററിന് 3 ഡോളറിന് മുകളിൽ ഉയർന്നതോടെ ഗതാഗത മേഖല വലിയ പ്രതിസന്ധിയിലാണ്. ഈ സാഹച ര്യത്തിൽ ‘ഹെവി വെഹിക്കിൾ റോഡ് യൂസർ ചാർജ്’ കുറയ്ക്കണമെന്നാണ് ആവശ്യം.

ഓസ്‌ട്രേലിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെ ത്തിയത്. നിലവിൽ ലിറ്ററിന് 32.4 സെന്റ് നിരക്കിലുള്ള നികുതി കുറയ്ക്കുന്നതിലൂടെ ട്രാൻസ്‌പോർട്ട് ബിസിനസു കൾക്കും ട്രക്ക് ഉടമകൾക്കും വലിയ ആശ്വാസം ലഭിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില വർദ്ധനവ് ഗതാഗതച്ചെലവ് കൂട്ടുന്നത് വഴി നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാൻ കാരണമാകുമെന്നും ഇത് സാധാരണക്കാരെ ബാധിക്കുമെന്നും ചേംബർ മുന്നറിയിപ്പ് നൽകി.

ട്രക്ക് ഓപ്പറേറ്റർമാരുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ വിപണിയിലെ വിലക്കയറ്റം ഒരു പരിധിവരെ തടയാനാകുമെന്നാണ് കണക്കുകൂട്ടൽ. വിഷയത്തിൽ ഫെഡറൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് എ.സി.സി.ഐ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *