അയർലൻഡിൽ ഓത്ത് കമ്മീഷണറായി മലയാളി തോമസ് ജോസഫ് ചുമതലയേറ്റു

ഡബ്ലിൻ: അയർലൻഡിലെ നിയമരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മലയാളി. ഇടക്കി സ്വദേശിയായ തോമസ് ജോസഫിനെ അയർലൻഡ് ഓത്ത് കമ്മീഷണറായി നിയമിച്ചു. അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടമാണിത്.

അയർലൻഡിലെ ചീഫ് ജസ്റ്റിസാണ് തോമസ് ജോസഫിനെ ഈ പദവിയിലേക്ക് നിയമിച്ചത്. ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിനും സത്യപ്രസ്താവനകൾ ഒപ്പിടുന്നതിനും അധികാരമുള്ള പദവിയാണിത്.

ഡബ്ലിൻ കേന്ദ്രീകരിച്ചായിരിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ. പ്രവാസികൾക്കും പ്രാദേശിക സമൂഹത്തിനും നിയമപരമായ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിനും സത്യവാങ്മൂലങ്ങൾ തയ്യാറാക്കുന്നതിനും ഈ നിയമനം ഏറെ സഹായകരമാകും.ദീർഘകാലത്തെ പ്രവാസ ജീവിതത്തിനിടയിൽ ഐറിഷ് നിയമവ്യവസ്ഥയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും പ്രവർത്തനപരിചയവുമാണ് ഇത്തരമൊരു ഉന്നത പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *