ഹോർമുസ് കടലിടുക്ക് തുറക്കാൻ അന്താരാഷ്ട്ര നയതന്ത്ര സമ്മേളനം; 35 രാജ്യങ്ങൾ പങ്കെടുക്കും

ലണ്ടൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) പുനർതുറക്കുന്നതിനായി ബ്രിട്ടന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നയതന്ത്ര സമ്മേളനം നടക്കുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെ നിർദ്ദേശപ്രകാരം വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.ഇന്ത്യ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി 35 രാജ്യങ്ങൾ ഈ സംയുക്ത നീക്കത്തിൽ പങ്കുചേരുന്നു. എന്നാൽ അമേരിക്ക ഈ ഔദ്യോഗിക ചർച്ചകളിൽ നേരിട്ട് പങ്കെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുക, എണ്ണ, പ്രകൃതിവാതകം തുടങ്ങിയ അത്യാവശ്യ ഉൽപ്പന്നങ്ങളുടെ നീക്കം പുനരാരംഭിക്കുക, അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പാലിച്ച് കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം (Freedom of Navigation) ഉറപ്പാക്കാൻ നയതന്ത്ര മാർഗ്ഗങ്ങൾ തേടുക എന്നിവയാാണ് സമ്മേളനത്തിൻ്റെ ലക്ഷ്യങ്ങൾ.

നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ, മേഖലയിലെ സംഘർഷം അയയുന്ന മുറയ്ക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ സൈനിക പ്ലാനർമാരുടെ പ്രത്യേക യോഗവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *