പാക്കിസ്ഥാനിൽ തോക്കുധാരിയുടെ ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു

പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലുണ്ടായ വെടിവെയ്പ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.പ്രദേശത്തുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ തോക്കുധാരി ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശം വളയുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തതായി റിപ്പോർട്ടിൽ വ്യക്തമല്ല.പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *