ബംഗളൂരു: വടക്കൻ ബംഗളൂരുവിലെ നാഗസാന്ദ്രയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ധരിയപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ കാവ്യ (35) ആണ് കൊല്ലപ്പെട്ടത്.
വീട്ടിലെ ചെലവുകൾക്കായി മാറ്റിവെച്ചിരുന്ന രണ്ട് ലക്ഷം രൂപയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ തുക തന്റെ സഹോദരന് നൽകണമെന്ന ധരിയപ്പയുടെ തീരുമാനത്തെ കാവ്യ എതിർത്തതാണ് വഴക്കിന് കാരണമായത്.തർക്കം രൂക്ഷമായതോടെ ധരിയപ്പ കാവ്യയെ ആക്രമിക്കുകയും, നിലത്തു വീണ അവരുടെ കഴുത്തിൽ ചവിട്ടുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് കാവ്യ മരണപ്പെട്ടത്.കൃത്യത്തിന് ശേഷം ധരിയപ്പ തന്നെയാണ് പോലീസിൽ വിളിച്ച് വിവരം അറിയിച്ചത്

