ബ്രിസ്ബേൻ: ക്വീൻസ്ലാൻഡ് തീരത്തിന് അകലെ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള തായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ പാപ്പുവ ന്യൂ ഗിനിയയ്ക്കും സോളമൻ ദ്വീപുകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ന്യൂനമർദം ശനിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്നും ഞായ റാഴ്ചയോടെ തീവ്രമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.
ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത ശനിയാഴ്ച മിതമായ നിലയിലാണെങ്കിലും ഞായറാഴ്ചയോടെ ഇത് 70 ശതമാനമായി ഉയരുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി (BOM) വ്യക്തമാക്കി. തിങ്കളാഴ്ചയും വരും ദിവസങ്ങളിലും ഈ ഭീഷണി നിലനിൽക്കും. പടിഞ്ഞാറ് ദിശയിൽ പാപ്പുവ ന്യൂ ഗിനിയ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്, തുടർന്ന് തെക്ക് അല്ലെങ്കിൽ തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് തിരിയാൻ സാധ്യതയുണ്ട്. എന്നാൽ ഈ പ്രതിഭാസം ഓസ്ട്രേലിയൻ തീരത്ത് നിന്ന് അകന്നുതന്നെ നിൽക്കുമെന്നാണ് നിലവിലെ നിഗമനം.
ചുഴലിക്കാറ്റ് നേരിട്ട് കരതൊടാൻ സാധ്യതയില്ലെങ്കിലും പ്രാദേശിക കാലാവസ്ഥയിൽ ഇത് വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. സോളമൻ ദ്വീപുകൾ, പാപ്പുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ, വടക്കൻ ഓസ്ട്രേലിയ എന്നി വിടങ്ങളിൽ കനത്ത മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും ഇത് കാരണമാകും. ഈസ്റ്റർ വാരാ ന്ത്യത്തിൽ ക്വീൻസ്ലാൻഡ് തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് കസോവറി (Cassowary), ഡെയിൻട്രീ (Daintree) മേഖലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ബ്രിസ്ബേനിൽ ഇന്ന് കനത്ത മഴ പെയ്യാൻ സാധ്യതയു ണ്ടെങ്കിലും ശനി മുതൽ തിങ്കൾ വരെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും വെതർ സോൺ (Weatherzone) പ്രവചിക്കുന്നു

