അഡ്‌ലെയ്ഡ്: വടക്കൻ അഡ്‌ലെയ്ഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഏഴ് വയസ്സുകാരി ആശുപത്രിയിൽ ജീവിതത്തോട് മല്ലിടുന്നു. ഇന്നലെ വൈകുന്നേരം 4.30-ഓടെ യാറ്റലുങ്കയിലെ ഗ്ലെൻബേണി റോഡിലുള്ള ഒരു സ്വകാര്യ ഫാമിലായിരുന്നു സംഭവം.
ഫാമിലെ പുൽമേട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ഓൾ ടെറെയ്ൻ വെഹിക്കിളിൽ (ATV) യാത്രക്കാരിയായിരുന്നു കുട്ടി. അപകടത്തെത്തുടർന്ന് പാരാമെഡിക്കൽ സംഘവും ഹെലികോപ്റ്ററും കുട്ടികൾക്കായുള്ള പ്രത്യേക മെഡിക്കൽ സംഘവും അടക്കം വൻ സന്നാഹം സ്ഥലത്തെത്തി. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റി.
വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയെയും മറ്റൊരു കുട്ടിയെയും നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് മേജർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്

