വനിതാ സംവരണം പ്രതിപക്ഷത്തിനെതിരായ ആയുധമാക്കുന്നു: കേന്ദ്രത്തിനെതിരെ എം.കെ. സ്റ്റാലിൻ

ചെന്നൈ: ബിജെപി സർക്കാർ വനിതാ സംവരണത്തെ പ്രതിപക്ഷ പാർട്ടികളെ കുരുക്കാനുള്ള രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വനിതാ സംവരണം നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരിന് ആത്മാർത്ഥമായ താൽപ്പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.കേന്ദ്രത്തിന്റെ ഉത്കണ്ഠ സത്യസന്ധമായിരുന്നെങ്കിൽ സംവരണം ശരിയായ രീതിയിൽ ഇതിനോടകം നടപ്പിലാക്കുമായിരുന്നു. എന്നാൽ അതിനു പകരം മണ്ഡല പുനർനിർണ്ണയം പോലുള്ള കാരണങ്ങൾ പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇത്തരം തടസ്സങ്ങൾ ഒഴിവാക്കി വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വരുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം 200-ലധികം സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്നും സ്റ്റാലിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാർ സ്ത്രീകളുടെ അവകാശങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *