വയലറ്റ് ടൗണിന് സമീപം വാഹനാപകടം; ഹ്യൂം ഫ്രീവേയിൽ ഗതാഗതം തടസ്സപ്പെട്ടു

മെൽബൺ: ഹ്യൂം ഫ്രീവേയിൽ വയലറ്റ് ടൗണിന് തെക്ക് ഭാഗത്ത് ബി-ഡബിൾ ട്രക്ക് ഉൾപ്പെടെ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് ഗുരുതര അപകടം. അപകടത്തെത്തുടർന്ന് ഫ്രീവേയിലെ എല്ലാ ലേനുകളും അടച്ചു. പ്രദേശത്ത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.

അപകടത്തിൽ പരിക്കേറ്റ രണ്ട് മുതിർന്നവരെയും രണ്ട് കുട്ടികളെയും അടിയന്തര ചികിത്സയ്ക്കായി വാങ്കരട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കൺട്രി ഫയർ അതോറിറ്റിയുടെ (CFA) ആറ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പോലീസിനും ആംബുലൻസ് വിഭാഗത്തിനും പുറമെ സ്റ്റേറ്റ് എമർജൻസി സർവീസ് (SES) അംഗങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *