ഹോർമൂസ് കടലിടുക്കിൽ യുഎസ് സൈനിക ശക്തികൂട്ടൽ; ഇറാനിയൻ ബോട്ടുകൾ നശിപ്പിക്കാൻ ട്രംപിന്റെ ഉത്തരവ്

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് ഹോർമൂസ് കടലിടുക്കിൽ സൈനിക നടപടികൾ ശക്തമാക്കാൻ യുഎസ് നാവികസേനയ്ക്ക് നിർദേശം നൽകി. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ ബോട്ടുകൾ “വെടിവെച്ച് നശിപ്പിക്കുക” എന്നതാണ് പുതിയ ഉത്തരവ്.

ആഗോള എണ്ണഗതാഗതത്തിന് നിർണായകമായ ഹോർമൂസ് കടലിടുക്ക് മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെയാണ് ഈ നടപടി. ഇറാൻ പിന്തുണയുള്ള ചെറുകപ്പലുകൾ കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ച് കപ്പൽഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായി യുഎസ് ആരോപിക്കുന്നു

മൈനുകൾ നീക്കംചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ യുഎസ് ഇതിനകം ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്രവർത്തനം മൂന്നിരട്ടിയായി വർധിപ്പിച്ചിരിക്കുകയാണെന്നും കടലിടുക്ക് സുരക്ഷിതമാക്കാനുള്ള നടപടികൾ തുടരുകയാണെന്നും ട്രംപ് അറിയിച്ചു.

ഇതിനിടെ, ഇറാനും യുഎസും തമ്മിലുള്ള സംഘർഷം തുടരുന്നതിനാൽ കടലിടുക്കിലെ കപ്പൽഗതാഗതം അപകടാവസ്ഥയിൽ തുടരുകയാണ്. ഇറാൻ ചില കപ്പലുകൾ പിടിച്ചെടുത്തതും വെടിവെപ്പുണ്ടായതും അന്താരാഷ്ട്ര ആശങ്ക ഉയർത്തിയിട്ടുണ്ട്.സംഭവവികാസങ്ങൾ പശ്ചാത്തലത്തിൽ മേഖലയിലെ സൈനിക സാന്നിധ്യം വർധിച്ചിരിക്കുകയാണ്. സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *