മംഗലം ഡാം സമീപത്തെ ബൈക്ക് വർക്ക്‌ഷോപ്പിൽ തീപിടിത്തം

പാലക്കാട്: മംഗലം ഡാമിന് സമീപമുള്ള ബൈക്ക് വർക്ക്‌ഷോപ്പിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ വർക്ക്‌ഷോപ്പിൽ ഉണ്ടായിരുന്ന നിരവധി ബൈക്കുകൾ കത്തി നശിച്ചതായി റിപ്പോർട്ട്.തീപിടിത്തം നടന്ന വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. നഷ്ടത്തിന്റെ കണക്ക് സംബന്ധിച്ച വിശദാംശങ്ങൾ വിലയിരുത്തുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *