ഡെൻമാർക്ക്: യൂബർ കപ്പ് 2026 വനിതാ ബാഡ്മിന്റൺ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ ഉക്രെയ്നിനെ 4-1ന് പരാജയപ്പെടുത്തി.
പുതുതലമുറ താരങ്ങളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. തൻവി ശർമ്മ, ഉന്നതി ഹൂഡ, ദേവിക സിഹാഗ് എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യക്ക് നിർണായക വിജയം സമ്മാനിച്ചു.
തൻവി ശർമ്മ യെവ്ഹേനിയ കാന്തെമിറിനെതിരെ നടന്ന ത്രില്ലർ മത്സരത്തിൽ 21-12, 17-21, 21-10 എന്ന സ്കോറിന് ജയിച്ചു. ഉന്നതി ഹൂഡ പോളിന ബുഹ്രോവയെ 21-19, 22-20 ന് കീഴടക്കി. ദേവിക സിഹാഗ് മരിയ സ്റ്റോളിയാരെങ്കോയെയും 23-21, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഈ വിജയത്തോടെ ടൂർണമെന്റിൽ ഇന്ത്യയുടെ മുന്നേറ്റം ശക്തമായി.

