പാകിസ്ഥാനിൽ നിന്ന് റഷ്യയിലേക്ക് ഇറാൻ വിദേശകാര്യ മന്ത്രി; നയതന്ത്ര ശ്രമങ്ങൾ തുടരുന്നു

തെഹ്റാൻ/ഇസ്‌ലാമാബാദ്: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി പാകിസ്ഥാനിലെ സന്ദർശനം പൂർത്തിയാക്കി റഷ്യയിലേക്ക് യാത്രതിരിച്ചു. മേഖലയിലെ സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ നീക്കം.

പാകിസ്ഥാനിൽ നടന്ന കൂടിക്കാഴ്ചകൾ “ഫലപ്രദമായിരുന്നു” എന്ന് അറാഘ്ചി വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശിക വിഷയങ്ങളും അമേരിക്കയുമായി നടക്കുന്ന സംഘർഷവും സമാധാന ശ്രമങ്ങളും ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പാകിസ്ഥാനിലെ ചർച്ചകൾക്ക് ശേഷം ഒമാനിലൂടെയാണ് റഷ്യയിലേക്കുള്ള തുടർ യാത്ര. റഷ്യൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി യുദ്ധാവസ്ഥ അവസാനിപ്പിക്കാൻ ആവശ്യമായ നയതന്ത്ര പിന്തുണ തേടാനാണ് ലക്ഷ്യം.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ സമാധാന ചർച്ചകൾക്ക് വഴിയൊരുക്കാൻ പാകിസ്ഥാൻ മധ്യസ്ഥത വഹിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ അറാഘ്ചിയുടെ പര്യടനം മേഖലയിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിർണായകമായ നീക്കമായി വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *