തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷ് മരണപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന രാകേഷ് കഴിഞ്ഞ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നുവെങ്കിലും ആരോഗ്യനില വഷളായി മരണപ്പെടുകയായിരുന്നു.ഈ അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചിലർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. പടക്ക നിർമ്മാണ യൂണിറ്റിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നും, അനധികൃതമായി പ്രവർത്തിച്ചിരുന്നോയെന്നും പരിശോധിക്കുന്നു.സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഫോറൻസിക് പരിശോധനയും പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

