തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പാർട്ടി നിലപാട് വീണ്ടും വ്യക്തമാക്കിയതായി റിപ്പോർട്ട്.
മുഖ്യമന്ത്രിയാരാകണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡാണെന്നും, അതുസംബന്ധിച്ച അന്തിമ തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ഇത്തരം ചര്‍ച്ചകൾ പൊതുവേദികളിൽ നടത്തേണ്ടതില്ലെന്നും, അവ സംഘടനാ വേദികളിൽ മാത്രം പരിഗണിക്കണമെന്നുമാണ് സണ്ണി ജോസഫിന്റെ നിലപാട്.മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് പുറത്തുവരുന്ന പരസ്യങ്ങളും പ്രസ്താവനകളും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മാധ്യമങ്ങളിലൂടെ ഇത്തരം വിവാദങ്ങൾ ഉയരുന്നത് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതിനിടെ, മുതിർന്ന നേതാക്കൾ തമ്മിലുള്ള അഭിപ്രായപ്രകടനങ്ങൾ പാർട്ടിയുടെ ഐക്യത്തെ ബാധിക്കാമെന്ന ആശങ്കയും നേതൃത്വം പങ്കുവെക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമേ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഔദ്യോഗിക ചർച്ചകൾ നടക്കുകയുള്ളുവെന്നും, അന്നാണ് പാർട്ടിയുടെ പതിവ് നടപടിക്രമങ്ങൾ അനുസരിച്ച് തീരുമാനം ഉണ്ടാകുകയെന്നും നേതാക്കൾ വ്യക്തമാക്കുന്നു.
അതേസമയം, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള പൊതു ചര്‍ച്ചകൾക്ക് പ്രസക്തിയില്ലെന്നും, യോജിച്ച സമയത്ത് നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് മറ്റ് നേതാക്കളുടെ നിലപാട്.

