ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ചൈനയിൽ

സുഷൗ (ചൈന): 2026 എഎഫ്സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനായി ഇന്ത്യൻ അണ്ടർ-17 വനിതാ ദേശീയ ടീം ചൈനയിലെ സുഷൗവിലെത്തി. ഗുരുഗ്രാമിൽ നടന്ന പരിശീലന ക്യാമ്പിന് ശേഷമാണ് ടീം ചൈനയിലേക്ക് യാത്രതിരിച്ചത്.

വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഈ ടൂർണമെന്റിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ‘ബി’യിൽ ഉൾപ്പെട്ട ഇന്ത്യ ഓസ്ട്രേലിയക്കെതിരായ മത്സരത്തോടെയാണ് കാമ്പയിൻ ആരംഭിക്കുന്നത്. മത്സരം മേയ് 2നാണ് നടക്കുക.

തുടർന്ന് ജപ്പാനും ലെബനനും എതിരാളികളായി ഇന്ത്യ കളിക്കും. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറ്റം നേടാനാണ് ടീമിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *