പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം; ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

പാലക്കാട്: നഗരമധ്യത്തിലെ ജനവാസ മേഖലയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വൻ തീപിടിത്തം ഉണ്ടായത് പ്രദേശവാസികളിൽ ആശങ്ക പരത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു ഉപേക്ഷിച്ച വസ്തുക്കളും കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ ഉണ്ടായ തീപിടിത്തത്തിൽ കനത്ത പുക ഉയർന്നതോടെ സമീപ പ്രദേശങ്ങളിലുള്ളവർക്കിടയിൽ ഭീതിയുണ്ടായി. ഫ്ലാറ്റുകളും വീടുകളും സമീപത്തുണ്ടായിരുന്നതിനാൽ തീ വ്യാപിക്കാനുള്ള സാധ്യത ഉയർന്നിരുന്നു.വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

സമയബന്ധിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായത്.സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മാലിന്യങ്ങൾ അനധികൃതമായി നിക്ഷേപിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *