ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിന് കനത്ത തിരിച്ചടി

ഇടുക്കി: വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പരാജയത്തിലേക്ക്. യു.ഡി.എഫ് സ്ഥാനാർത്ഥി റോയി കെ. പൗലോസ് അട്ടിമറി വിജയത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ.

വൻ ലീഡ്: 13-ാം റൗണ്ട് വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ റോയി കെ. പൗലോസ് 20,604 വോട്ടുകളുടെ ഭൂരിപക്ഷം നേടി.

വോട്ട് നില: റോയി കെ. പൗലോസിന് 60,122 വോട്ടുകൾ ലഭിച്ചപ്പോൾ മന്ത്രി റോഷി അഗസ്റ്റിന് 39,518 വോട്ടുകൾ മാത്രമാണ് നേടാനായത്.

കഴിഞ്ഞ 25 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിന്റെ ഈ പിന്നാക്കം പോക്ക് എൽ.ഡി.എഫ് ക്യാമ്പുകളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.ഇടുക്കി ജില്ലയിലെ മറ്റ് നാല് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ നിലവിൽ മുന്നിട്ടുനിൽക്കുകയാണ്. ജില്ലയിൽ യു.ഡി.എഫ് സമ്പൂർണ്ണ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *