ഹ്രസ്വ ഹജ്ജ് പാക്കേജിന് ഇന്ന് തുടക്കം; ആദ്യ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെടും, കരിപ്പൂർ ക്യാമ്പ് സമാപിച്ചു

നെടുമ്പാശ്ശേരി: പ്രധാന ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം തീർത്ഥാടകർക്ക് നേരത്തെ മടങ്ങിയെത്താൻ സാധിക്കുന്ന രീതിയിലുള്ള ഹ്രസ്വ ഹജ്ജ് പാക്കേജിന് ഇന്ന് തുടക്കമാകും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരുക്കുന്ന ഹ്രസ്വ പാക്കേജിലെ ആദ്യ വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 12.30-ന് യാത്ര തിരിക്കും. കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ വിമാന സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ഈ പാക്കേജ് വഴി പോകുന്ന തീർത്ഥാടകർ ജൂൺ അഞ്ചാം തീയതിയോടെ നാട്ടിൽ തിരിച്ചെത്തും.

അതേസമയം കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ നിന്നുള്ള തീർത്ഥാടകരുടെ യാത്ര പൂർത്തിയായി. 108 തീർത്ഥാടകരുമായി അവസാന വിമാനം ഇന്ന് പുലർച്ചെ കരിപ്പൂരിൽ നിന്ന് യാത്ര തിരിച്ചു. ഇതോടെ ഈ വർഷത്തെ കരിപ്പൂർ ഹജ്ജ് ക്യാമ്പ് നടപടികൾക്ക് ഔദ്യോഗികമായി സമാപനമായി. ഇത്തവണയും മികച്ച സൗകര്യങ്ങളാണ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂരിൽ തീർത്ഥാടകർക്കായി ഒരുക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *