ബാങ്കോക്കിൽ ട്രെയിനും ബസും കൂട്ടിയിടിച്ച് എട്ട് മരണം
ബാങ്കോക്ക്: തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിന് സമീപം ട്രെയിനും യാത്രാബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.റെയിൽവേ ക്രോസിങ് കടക്കുന്നതിനിടെയാണ് ബസ് അതിവേഗ ട്രെയിനിൽ ഇടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തിൽ ബസ് പൂർണമായും തകർന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.അപകടസമയത്ത് ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്തെ റെയിൽ ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു.അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി തായ്ലൻഡ് അധികൃതർ അറിയിച്ചു.

