ബെയ്ജിംഗ്: ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കൽക്കരി ഖനിയിൽ ഉണ്ടായ വാതക സ്ഫോടനത്തിൽ 90 തൊഴിലാളികൾ മരിച്ചു. അപകടസമയം 247 തൊഴിലാളികളാണ് ഖനിക്കുള്ളിലുണ്ടായിരുന്നത്.
സ്ഫോടനത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായും ചിലരെ കാണാതായതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി.
സംഭവത്തെ തുടർന്ന് ഖനിയുടെ ചുമതലയുള്ള കമ്പനിയിലെ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടകാരണം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

