ഹിസ്ബുള്ളയെ കൈവിടില്ലെന്ന് ഇറാൻ; പൂർണ പിന്തുണ തുടരുമെന്ന് പ്രഖ്യാപനം

അമേരിക്കയുമായി നിലനിൽക്കുന്ന ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹിസ്ബുള്ളയ്ക്ക് പൂർണ പിന്തുണ തുടരുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഹിസ്ബുള്ളയെ യാതൊരു സാഹചര്യത്തിലും കൈവിടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

ഹിസ്ബുള്ള സെക്രട്ടറി ജനറലിന് ഇറാൻ പ്രത്യേക സന്ദേശം അയച്ചതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുമായി ഇറാൻ നയതന്ത്ര ധാരണകളിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾക്കിടെയാണ് ഹിസ്ബുള്ളയോടുള്ള പിന്തുണ വീണ്ടും ആവർത്തിച്ചത്. അതേസമയം അമേരിക്കയുമായി നടക്കുന്ന ചർച്ചകളിൽ പുരോഗതി ഉണ്ടായതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

പ്രധാന തർക്കവിഷയങ്ങളിൽ അനുകൂല നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിവിധ രാജ്യങ്ങളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ സാമ്പത്തിക സ്രോതസുകൾ വിട്ടുനൽകണമെന്ന ആവശ്യം ഇറാൻ ശക്തമായി ഉന്നയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *