ചികിത്സാ പിഴവിന് പിന്നാലെ ദുരിതജീവിതം: ഹർഷീനയ്ക്ക് സർക്കാർ ജോലിയിൽ പ്രവേശിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് വർഷങ്ങളോളം ദുരിതം അനുഭവിച്ച ഹർഷീനയ്ക്ക് സർക്കാർ ജോലി ലഭിച്ചു. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ തന്നെയാണ് ഹർഷീന ഓഫീസ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്.

ബുധനാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽ നിന്ന് ഹർഷീന നിയമന ഉത്തരവ് ഏറ്റുവാങ്ങി. സർക്കാർ നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും “നീതി ലഭിച്ചു” എന്നുമാണ് ഹർഷീന മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്കൊപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിച്ച ഹർഷീന, മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പിന്തുണ നൽകിയതായും നഷ്ടപരിഹാരം ഉറപ്പുനൽകിയതായും പറഞ്ഞു.

2017 നവംബർ 30-നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷീനയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയത്. പിന്നീട് 2022 സെപ്റ്റംബറിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഉപകരണം പുറത്തെടുത്തത്. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകിയതിനെ തുടർന്ന് ഹർഷീന സമരത്തിലേക്കിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *