കൊല്ലം: സി കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ വിപുലമായ പരിപാടികളോടെ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പുതിയ അധ്യയന വർഷത്തിൽ അങ്കണവാടികളിലേക്ക് എത്തുന്ന കുരുന്നുകളെ വരവേൽക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ‘കുഞ്ഞൂസ് കാർഡ്’ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. കുട്ടികളുടെ സമഗ്രമായ വിവരങ്ങളും വളർച്ചാ ഘട്ടങ്ങളും രേഖപ്പെടുത്തുന്നതിനായി തയ്യാറാക്കിയിട്ടുള്ളതാണ് ഈ കാർഡ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹിക രംഗത്തെ പ്രമുഖരും കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
അങ്കണവാടി പ്രവേശനോത്സവം; കുട്ടികൾക്കായി കുഞ്ഞൂസ് കാർഡ്’ പുറത്തിറക്കി

