പാലായിൽ മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചു

പാലാ: മാനസികാരോഗ്യ സംരക്ഷണം, കുടുംബബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും പഠന മികവും, കൃത്യമായ കരിയർ മാർഗനിർദ്ദേശങ്ങൾ എന്നിവ ലക്ഷ്യമിട്ട് മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പാലായിൽ പ്രവർത്തനമാരംഭിച്ചു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി മായാ രാഹുൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ആധുനിക സമൂഹം നേരിടുന്ന മാനസികവും സാമൂഹികവുമായ വിവിധ വെല്ലുവിളികൾക്ക് ശാസ്ത്രീയവും പ്രൊഫഷണലുമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം രൂപീകരിച്ചിരിക്കുന്നത്. വ്യക്തികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കുടുംബങ്ങളിൽ സൗഹൃദവും പരസ്പര ധാരണയും വളർത്തുന്നതിനുമായി വൈവിധ്യമാർന്ന കൗൺസിലിംഗ് സേവനങ്ങൾ ഇവിടെ ലഭ്യമാകും.

വ്യത്യസ്ത പ്രായത്തിലുള്ളവർക്കായി സൈക്കോളജിക്കൽ കൗൺസിലിംഗ്, ഫാമിലി കൗൺസിലിംഗ്, സ്റ്റുഡന്റ്സ് കൗൺസിലിംഗും കോച്ചിംഗും, പരീക്ഷാഭയവും സമ്മർദ്ദവും കുറയ്ക്കുന്നതിനുള്ള പ്രത്യേക സെഷനുകൾ, കരിയർ കൗൺസിലിംഗ്, വ്യക്തിത്വ വികസന പരിശീലനങ്ങൾ, മൈൻഡ് പവർ ട്രെയിനിംഗുകൾ തുടങ്ങിയവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന സേവനങ്ങൾ.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പൂർണ്ണ ആത്മവിശ്വാസത്തോടെയും മാനസികാരോഗ്യത്തോടെ യും ജീവിതത്തിൽ മുന്നേറാൻ സഹായകമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന വലിയ ദൗത്യമാണ് തങ്ങൾക്കു ള്ളതെന്ന് മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ ഭാരവാഹികൾ ചടങ്ങിൽ അറിയിച്ചു. കേന്ദ്രത്തിലെ കൗൺസലിംഗ് സേവനങ്ങൾ ആവശ്യമുള്ളവർക്ക് 8289984221 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഉദ്ഘാടന ചടങ്ങിൽ ഡോ. ആന്റണി ജോസഫ്, മേരിക്കുട്ടി ജോസഫ്, ലയൺസ് ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോർഡിനേറ്റർ ലയൺ സിബി പ്ലാത്തോട്ടം, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി വി.സി ജോസഫ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *