എം.ഡി.സി.എം.എസ് ഹൈസ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഇരുമാപ്രമറ്റം: പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്‌കൂളിൽ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരി അന്നമ്മ ദാനിയേൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ പി.ടി.എ പ്രസിഡന്റ് സാമുവേൽ കെ.ജെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് അരുവിത്തുറയുടെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ അവതരണം ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും റവ. ലൗസൺ ജോർജ് നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സുനിൽ സുകുമാരൻ, ബ്രില്യന്റ് അക്കാദമിയിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി റോയ് തോമസ്, ലയൺസ് ക്ലബ് പ്രസിഡന്റ് റ്റിറ്റോ മാത്യു തെക്കേൽ, ചർച്ച് വാർഡൻ ജോസഫ് ചാക്കോ എന്നിവർ പങ്കെടുത്തു ആശംസകൾ നേർന്നു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് മേലുകാവ് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. സമിതിയെ പ്രതിനിധീകരിച്ച് വി.ജി ജോർജ്, സനിൽ എന്നിവർ ചേർന്ന് പുസ്തകങ്ങൾ സ്കൂൾ അധികൃതർക്ക് കൈമാറി. ചടങ്ങിൽ സൂസൻ വി. ജോർജ്, ദീപാമോൾ ജോസഫ്, ഷാരോൺ എന്നിവരും പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ലിന്റാ ദാനിയേൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റെബേക്ക എം. ഐ. നന്ദിയും രേഖപ്പെടുത്തി. നിരവധി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന പ്രവേശനോത്സവം പുതുതായി എത്തിയ കുട്ടികൾക്ക് ആവേശകരമായ അനുഭവമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *