രാജ്യത്ത് വിതരണം ചെയ്യുന്ന E20 പെട്രോൾ നിശ്ചിത ഗുണമേന്മയുള്ളത്; കർണാടക സർക്കാരിന്റെ വാദം തള്ളി കേന്ദ്ര മന്ത്രാലയം

ന്യൂഡൽഹി: നിശ്ചയിക്കപ്പെട്ട ഗുണമേന്മ കർശനമായി ഉറപ്പുവരുത്തിക്കൊണ്ടാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ രാജ്യത്തുടനീളം E20 പെട്രോൾ വിതരണം ചെയ്യുന്നതെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വിൽക്കുന്ന പെട്രോളിൽ എഥനോൾ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ടെന്ന കർണാടക സർക്കാരിന്റെ ആരോപണം മന്ത്രാലയം പൂർണ്ണമായും തള്ളി.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഇന്ധനം തന്നെയാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്ന് ഉറപ്പുവരുത്താൻ എണ്ണക്കമ്പനികളുടെ വിതരണ ശൃംഖലയിലുടനീളം ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *