കൊല്ലത്ത് വയോധികന്റെ കൊലപാതകം: പ്രതി പിടിയിലെന്ന് സൂചന; സീരിയൽ കില്ലറെന്ന് സംശയം

കൊല്ലം: നഗരമധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ രാജേന്ദ്രൻ എന്ന വയോധികനെയാണ് കഴിഞ്ഞ ദിവസം കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

പ്രതിയെന്ന് സംശയിക്കുന്ന തമിഴ്‌നാട് തക്കല സ്വദേശിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ കിടന്നുറങ്ങിയിരുന്ന രവീന്ദ്രൻ എന്നയാളെ കൊലപ്പെടുത്തിയതും സമാനമായ രീതിയിലായിരുന്നു. ഇരു കൊലപാതകങ്ങളും ഒരേ രീതിയിലാണ് നടന്നിരിക്കുന്നത് എന്നതിനാൽ ഇത് ഒരു ‘സീരിയൽ കില്ലറുടെ’ ആക്രമണമാണോ എന്ന് പോലീസ് ശക്തമായി സംശയിക്കുന്നു.തെരുവിൽ കഴിയുന്നവരിൽ നിന്നും വയോധികരിൽ നിന്നും പണം ആവശ്യപ്പെടുകയും, പണം നൽകാത്തവരെ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവാണെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ഒളിവിൽ പോയ പ്രതിക്കായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *