ബ
ബോളിവുഡിലെ പ്രമുഖ ചലച്ചിത്ര നിർമാതാവും മുൻ കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡ് (CBFC) ചെയർമാനുമായ പഹ്ലാജ് നിഹലാനി അന്തരിച്ചു. 76 വയസായിരുന്നു. ദീർഘനാളായി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചിരുന്ന അദ്ദേഹം മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1980-കളിൽ ഹിന്ദി ചലച്ചിത്രരംഗത്ത് നിർമാതാവായി എത്തിയ നിഹലാനി, ഇല്സാം, ശോല ഔർ ശബ്നം, ആൻഖേൻ, ദിൽ തേറ ദിവാനാ, തലാശ് തുടങ്ങിയ നിരവധി വിജയചിത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടിരുന്നു.
2015 മുതൽ 2017 വരെ CBFC അധ്യക്ഷനായിരുന്ന നിഹലാനി, സിനിമാ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിരവധി വിവാദ തീരുമാനങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടം സിനിമാ സെൻസർഷിപ്പിനെ ചൊല്ലിയുള്ള ശക്തമായ ചർച്ചകൾക്കും വഴിവെച്ചു.

