കെഎസ്ഇബിക്ക് ദേശീയ പുരസ്കാരം; പിഎം സൂര്യഘർ സോളാർ മന്ത് പുരസ്കാരം ഏറ്റുവാങ്ങി

ഡെൽഹി: പിഎം സൂര്യഘർ സോളാർ മന്ത് പുരസ്കാരം കെഎസ്ഇബി സ്വന്തമാക്കി. ന്യൂഡെൽഹിയിൽ നടന്ന ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട കേന്ദ്ര നവപുനരുപയോഗ ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ പ്രൾഹാദ് ജോഷിയിൽ നിന്നും കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ മിൻഹാജ് ആലം ഐഎഎസ് പുരസ്കാരം ഏറ്റുവാങ്ങി.

ദേശീയതലത്തിൽ നടന്ന ഈ ചടങ്ങിൽ ചീഫ് എഞ്ചിനീയർ (റീസ്) ശ്രീമതി ആശ പി.എ., പിഎം സൂര്യഘർ സ്റ്റേറ്റ് നോഡൽ ഓഫീസർ ശ്രീ ബിജുരാജ് ആർ., റെസിഡന്റ് എഞ്ചിനീയർ (ന്യൂഡെൽഹി) ശ്രീ ഡെന്നിസ് രാജൻ എന്നിവരും പങ്കെടുത്തു. കെഎസ്ഇബി മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറും നിലവിൽ കേന്ദ്ര നവപുനരുപയോഗ ഊർജ്ജ വകുപ്പ് ഡയറക്ടറുമായ ശ്രീ മിർ മുഹമ്മദ് അലി ഐഎഎസും ചടങ്ങിൽ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *