പോലീസ് ആസ്ഥാനത്ത് ലോക പരിസ്ഥിതി ദിനാചരണം; സംസ്ഥാന പോലീസ് മേധാവി വൃക്ഷത്തൈകൾ നട്ടു

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനം പോലീസ് ആസ്ഥാനത്ത് സമുചിതമായി ആചരിച്ചു. പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, അദ്ദേഹത്തിന്റെ പത്നി സരിത അരുണകുമാരി, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ഐ.ജി ആർ. നിശാന്തിനി എന്നിവർ പങ്കെടുത്തു. ഇവർ ചടങ്ങിൽ ജാംബ, ഞാവൽ, ഇലഞ്ഞി, നെല്ലി തുടങ്ങിയ വിവിധയിനം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

തുടർന്ന് സംസ്ഥാന പോലീസ് മേധാവി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കുള്ള ഫലവൃക്ഷത്തൈകളുടെ വിതരണവും നിർവ്വഹിച്ചു. പോലീസ് ആസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയൽ ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *