ആൾമാറാട്ടം തടയാൻ യുപിഎസ്‌സി; പരീക്ഷകളിൽ മുഖം തിരിച്ചറിയൽ സംവിധാനം വിജയകരമായി നടപ്പിലാക്കി

തിരുവനന്തപുരം: പരീക്ഷാനടത്തിപ്പിലെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനും ആൾമാറാട്ടം പൂർണ്ണമായി തടയുന്നതിനുമായി പുതിയ മുഖം തിരിച്ചറിയൽ (ഫേഷ്യൽ റെക്കഗ്നിഷൻ) സംവിധാനത്തിന് യു.പി.എസ്.സി രൂപം നൽകി. പുതുതായി വികസിപ്പിച്ച ഈ സുരക്ഷാ സംവിധാനം 2026-ലെ സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷകളിൽ വിജയകരമായി നടപ്പിലാക്കിയതായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.

ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപ്‌ലോഡ് ചെയ്ത ഫോട്ടോയും പരീക്ഷാഹാളിൽ എഴുതാനെത്തുന്ന ആളും ഒരാളാണെന്ന് കൃത്യമായി ഉറപ്പാക്കുകയാണ് ഈ ആധുനിക സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഇ-ഗവേണൻസ് വിഭാഗത്തിന്റെ (NeGD) സാങ്കേതിക സഹായത്തോടെയാണ് ഈ മൊബൈൽ അധിഷ്ഠിത വെരിഫിക്കേഷൻ സംവിധാനം കമ്മീഷൻ വികസിപ്പിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *