വിമാനയാത്രാ ക്ലേശം ഒഴിവാക്കാൻ ഇന്ധന വില സ്ഥിരത ഫണ്ട് ; കേന്ദ്ര തീരുമാനം പൊതുജനതാൽപ്പര്യം മുൻനിർത്തിയെന്ന് മന്ത്രാലയം

ഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി കണക്കിലെടുത്ത് വ്യോമയാന മേഖലയ്ക്കായി പതിനായിരം കോടി രൂപയുടെ ഇന്ധന വില സ്ഥിരത ഫണ്ട് രൂപീകരിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം പൊതുജന താൽപ്പര്യം മുൻനിർത്തിയാണെന്ന് സിവിൽ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിമാന സർവീസുകൾ തടസ്സമില്ലാതെ സുഗമമാക്കുന്നതിനും, നിരക്കുവർദ്ധനവ് ഉൾപ്പെടെ യാത്രക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനും ഈ പ്രഖ്യാപനം സഹായിക്കുമെന്ന് വ്യോമയാന മന്ത്രാലയ ഡയറക്ടർ രോഹിത് രാജ് ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വിമാന ഇന്ധനത്തിന്റെ അസാമാന്യമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായുള്ള ഒരു താൽക്കാലിക പ്രതിരോധ സംവിധാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *