ഡല്‍ഹി: വടക്കുകിഴക്കൻ മേഖലയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അക്രമങ്ങൾക്ക് നരേന്ദ്ര മോദി സർക്കാർ വിരാമമിട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഷില്ലോങ്ങിൽ നടന്ന വടക്കുകിഴക്കൻ കൗൺസിലിന്റെ 73-ാമത് പ്ലീനറി സമ്മേളനത്തിന് ശേഷം തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കഴിഞ്ഞ കാലങ്ങളിലെ അശാന്തികൾക്ക് പരിഹാരം കണ്ടതോടെ, വടക്കുകിഴക്കൻ മേഖല ഇപ്പോൾ വലിയ വികസന സാധ്യതകളുള്ള അവസരങ്ങളുടെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വടക്കുകിഴക്കൻ മേഖലയിൽ അക്രമങ്ങൾക്ക് വിരാമമിട്ട് മോദി സർക്കാർ; അവസരങ്ങളുടെ കേന്ദ്രമെന്ന് അമിത് ഷാ

