ഫിഫ ലോകകപ്പ് പ്രചാരണം; പ്രതീക്ഷാ ഭവനിൽ പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു

തൊടുപുഴ: ഇടുക്കി ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ തൊടുപുഴ പ്രതീക്ഷാ ഭവൻ സ്പെഷ്യൽ സ്‌കൂൾ 2026 ഫിഫ ഫുട്ബോൾ ലോകകപ്പ് പ്രചാരണാർത്ഥം പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പെനാൽറ്റി ഷൂട്ടൗട്ടിന്റെ കിക്ക് ഓഫ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റുമായ പി. എ. സലിംകുട്ടി നിർവഹിച്ചു.

ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ സി. ഹണി വി. ഫ്രാൻസിസ്, വിവിധ അധ്യാപകർ, നല്ല പാഠം പ്രവർത്തകരായ കുട്ടികൾ എന്നിവർ പങ്കെടുത്തു. ലോകകപ്പ് ഫുട്ബോൾ ആവേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനും കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സ്പെഷ്യൽ സ്‌കൂൾ കേന്ദ്രീകരിച്ച് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *