അമരം കാവ് കവർച്ചാ ശ്രമം: കോലാനി കവലയിൽ ഭക്തരുടെ നാമജപവും പ്രതിഷേധ സംഗമവും നടന്നു

തൊടുപുഴ: ചരിത്രപ്രസിദ്ധമായ അമരം കാവിനെ കവര്‍ച്ചയിലൂടെ കളങ്കപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവി ഭക്തരുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ കോലാനി കവലയില്‍ നാമജപവും പ്രതിഷേധ സംഗമവും നടന്നു. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ യായിരുന്നു കോലാനി കവലയെ ഭക്തിസാന്ദ്രമാക്കിയും ഒപ്പം പ്രതിഷേധിച്ചും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത സംഗമം സംഘടിപ്പിച്ചത്.

കാവിലെ പവിത്രതയെയും ഭക്തരുടെ വിശ്വാസത്തെയും മുറിവേല്‍പ്പിക്കുന്ന തരത്തില്‍ നടന്ന കവര്‍ച്ചാ ശ്രമത്തില്‍ പ്രദേശവാസികളായ വിശ്വാസികള്‍ വലിയ അമര്‍ഷത്തിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാ ളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തില്‍ വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖ നേതാക്കള്‍ സംസാരിച്ചു. കാവുകളുടെയും ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണ മെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

കോലാനി പ്രദേശത്തെ സമസ്ത ഹൈന്ദവ വിശ്വാസികളും അമ്മമാരും ഉള്‍പ്പെടെ വന്‍ ജനപങ്കാളിത്തമാണ് പ്രതിഷേധ പരിപാടിയില്‍ ദൃശ്യമായത്. നാമജപത്തോടെ തുടങ്ങിയ പ്രതിഷേധ യോഗം സമാധാനപരമായാണ് സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *