മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട നാളെ (ജൂൺ 15 തിങ്കളാഴ്ച) തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി ശ്രീകോവിൽ നട തുറന്ന് നെയ്ത്തിരി തെളിയിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാകില്ല. തുടർന്ന് ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്കുകൾ തെളിയിച്ച ശേഷം പതിവുപോലെ ആഴി പ്രകാശിപ്പിക്കും. മിഥുനമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 20-ാം തീയതി രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. പൂജാദി കർമ്മങ്ങൾ സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ദേവസ്വം ബോർഡ് പൂർത്തിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *