പക്ഷിപ്പനിയെ തുടർന്ന് മുട്ട ക്ഷാമം: പ്രഭാതഭക്ഷണ സമയം വെട്ടിച്ചുരുക്കി മക്ഡൊണാൾഡ്സ്

കാൻബെറ: ഓസ്‌ട്രേലിയയിൽ അതിതീവ്ര പക്ഷിപ്പനി പടർന്നുപിടിക്കുന്നതിനെ തുടർന്ന് രാജ്യത്ത് മുട്ടയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നു. ഇതേത്തുടർന്ന് പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്സ് (McDonald’s) തങ്ങളുടെ പ്രഭാതഭക്ഷണ സർവീസ് സമയം 90 മിനിറ്റ് വെട്ടിക്കുറച്ചതായി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഇനിമുതൽ ഓസ്‌ട്രേലിയയിലെ മക്ഡൊണാൾഡ്സ് ഔട്ട്‌ലെറ്റുകളിൽ വൈകിയെത്തുന്നവർക്ക് പ്രശസ്തമായ ‘മക്മഫിൻ’ ഉൾപ്പെടെയുള്ള ജനപ്രിയ പ്രഭാതഭക്ഷണങ്ങൾ ലഭിക്കില്ല.

വിപണിയിലെ നിലവിലെ വെല്ലുവിളികൾ കാരണം മുട്ടയുടെ വിതരണം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും, അതിനാൽ ചൊവ്വാഴ്ച മുതൽ സാധാരണ നൽകിവരുന്ന ഉച്ചയ്ക്ക് 12 മണിക്ക് പകരം രാവിലെ 10:30-ന് പ്രഭാതഭക്ഷണ സർവീസ് അവസാനിപ്പിക്കുമെന്നും മക്ഡൊണാൾഡ്സ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. വിതരണം എത്രയും വേഗം സാധാരണ നിലയിലാക്കാൻ തദ്ദേശീയരായ ഓസീസ് കർഷകരുമായും വിതരണക്കാരുമായും ചേർന്ന് കഠിനമായി ശ്രമിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.

കഴിഞ്ഞ മെയ് മാസം മുതൽ ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലെ 11 പ്രമുഖ കോഴി ഫാമുകളിലാണ് അതിതീവ്ര പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും മുട്ടക്കോഴി ഫാമുകളാണ്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇതിനകം ഏകദേശം 15 ലക്ഷത്തോളം കോഴികളെയാണ് കൊന്നൊടുക്കിയത്. ഇതാണ് വിപണിയിൽ പെട്ടെന്ന് മുട്ട ലഭ്യത കുറയാൻ കാരണമായത്.

അതേസമയം, ലോകമെമ്പാടുമുള്ള പക്ഷി-മൃഗാദികളെ ബാധിക്കുകയും കോടിക്കണക്കിന് ജീവനുകൾ കവരുകയും ചെയ്ത പക്ഷിപ്പനിയുടെ മാരകമായ എച്ച്5എൻ1 (H5N1) വകഭേദമല്ല ഓസ്‌ട്രേലിയയിൽ ഇപ്പോൾ പടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കാട്ടുപക്ഷികളിൽ നിന്നാണ് സാധാരണയായി വളർത്തുപക്ഷികളിലേ ക്ക് ഈ രോഗം പടരുന്നത്. 1976-ന് ശേഷം ഓസ്‌ട്രേലിയയിൽ ഉണ്ടാകുന്ന പത്താമത്തെ പക്ഷിപ്പനി ബാധയാ ണിത്. ഇതിനുമുമ്പ് ഉണ്ടായ എല്ലാ രോഗബാധകളെയും വിജയകരമായി പ്രതിരോധിക്കുകയും തുടച്ചു മാറ്റു കയും ചെയ്തിട്ടുണ്ടെന്നും, നിലവിലെ സാഹചര്യവും ഉടൻ നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നും ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *