സിഡ്നി: ഓസ്ട്രേലിയയിലെ കൂജി ബീച്ചിൽ വച്ച് സ്രാവിന്റെ ആക്രമണത്തിന് ഇരയായ ലിയ സ്റ്റുവാർട്ടിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവിട്ട് കുടുംബം. സിഡ്നിയിലെ സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ വഴിയാണ് കുടുംബം പുതിയ മെഡിക്കൽ അപ്ഡേറ്റ് പങ്കുവെച്ചത്.
ലിയയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെങ്കിലും നിലവിൽ മാറ്റമില്ലാതെ (സ്റ്റേബിൾ) തുടരുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. ഇതേ അവസ്ഥ കുറച്ചുനാൾ കൂടി തുടരാനാണ് സാധ്യതയെന്നും, പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താൻ ലിയയ്ക്കും കുടുംബത്തിനും മുന്നിൽ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും അവർ വ്യക്തമാക്കി. അതിനിടെ ലിയയുടെ ചികിത്സാ സഹായത്തിനായി സഹോദരൻ ജോഷ്വ സ്റ്റുവാർട്ട് ആരംഭിച്ച ഗോഫണ്ട്മീ (GoFundMe) പേജിലൂടെ ഇതിനകം 474,000 ഓസ്ട്രേലിയൻ ഡോളർ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

