അടുത്ത മാസം മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ട്രംപിന് ട്രോഫി സമ്മാനിക്കാൻ ഫിഫയുടെ അനുമതി

ന്യൂയോർക്ക്: അടുത്ത മാസം മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പങ്കെടുപ്പിക്കാൻ ഫിഫ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ലോകകപ്പ് കിരീടം നേടുന്ന ചാമ്പ്യന്മാർക്ക് ട്രോഫി കൈമാറാൻ ട്രംപ് എത്തണമെന്ന ഫിഫയുടെ താല്പര്യം അദ്ദേഹത്തെ അറിയിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിജയികളായ ടീമിലെ ഒരു അംഗം വന്ന് ട്രോഫി സെലിബ്രേഷൻ പോഡിയത്തിലേക്ക് കൊണ്ടുപോകുന്നത് വരെ ലോകകപ്പ് ട്രോഫി പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ തന്നെ സൂക്ഷിക്കണമെന്നാണ് നിലവിലെ പരമ്പരാഗത ഫിഫ പ്രോട്ടോക്കോൾ. എന്നാൽ ഈ ചടങ്ങിൽ ട്രംപിന് പ്രത്യേക ഇളവുകൾ നൽകിയേക്കും. ട്രോഫി ഉയർത്തു ന്ന സമയത്ത് വിജയികളായ ടീമിനൊപ്പം ചേരണമോ അതോ ചടങ്ങിനിടെ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം തുടരണ മോ എന്ന കാര്യം ട്രംപിന്റെ വ്യക്തിപരമായ തീരുമാനത്തിന് ഫിഫ വിട്ടുകൊടുക്കുമെന്നാണ് സൂചന.

അതേസമയം, ലോകകപ്പിന്റെ സമാപന ചടങ്ങിലേക്ക് മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളെയും ക്ഷണിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇവർക്കും ട്രോഫി സമ്മാനിക്കുന്ന ചടങ്ങിൽ ട്രംപിന് ലഭിക്കുന്നത് പോലുള്ള തുല്യമായ പദവി നൽകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *