മോണ്ടെറെ: 2026 ഫിഫ ലോകകപ്പിൽ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധികസമയത്തും മത്സരം 1-1 സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ ഷൂട്ടൗട്ടിലൂടെ കണ്ടെത്തിയത്.
72-ാം മിനിറ്റിൽ കോഡി ഗാക്പോയുടെ ഗോളിൽ നെതർലൻഡ്സാണ് ലീഡ് നേടിയത്. എന്നാൽ ഇൻജുറി ടൈമിൽ ഇസ്സാ ദിയോപ് നേടിയ ഹെഡർ ഗോളിലൂടെ മൊറോക്കോ സമനില പിടിച്ചു. അധികസമയത്തും ഇരു ടീമുകൾക്കും വിജയഗോൾ കണ്ടെത്താനാകാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടിൽ മൊറോക്കോ ഗോൾകീപ്പർ യാസിൻ ബുനു നിർണായക സേവുമായി ടീമിന് മുൻതൂക്കം നൽകി. ഇസ്മായേൽ സൈബാരി വിജയപെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ മൊറോക്കോ അവസാന 16ൽ പ്രവേശിച്ചു. അടുത്ത റൗണ്ടിൽ സഹ ആതിഥേയരായ കാനഡയെയാണ് മൊറോക്കോ നേരിടുക.

