മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി ഡാർവിൻ സെന്റ് അൽഫോൻസാ ഇടവക; ഒരുമയുടെ പുണ്യമായി ഈ ചരിത്രനേട്ടം

ഡാർവിൻ: മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ്ണ ബൈബിൾ കൈപ്പടയിൽ പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവക. 2025 സെപ്റ്റംബർ മാസം ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ച വേളയിലാണ് ഇത്തരമൊരു ആശയം രൂപപ്പെടുന്നത്. തുടർന്ന് മലയാളത്തിൽ പകർത്തിയെഴുത്ത് ആരംഭിക്കുകയും വെറും നാലുമാസം കൊണ്ട് അത് വിജയകരമായി പൂർത്തിയാക്കുകയുമായിരുന്നു.

മലയാളം പതിപ്പ് പൂർത്തിയായതിനെ തുടർന്ന് മതബോധന ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ കുട്ടികൾക്കായി ഇംഗ്ലീഷിലും ബൈബിൾ പകർത്തിയെഴുത്ത് ആരംഭിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ സമ്പൂർണ്ണ ബൈബിൾ മലയാളത്തിലും ഇംഗ്ലീഷിലുമായി പകർത്തിയെഴുതി തീർക്കാൻ സാധിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹവും ഇടവകാംഗങ്ങളുടെ പൂർണ്ണമായ സഹകരണവും കൊണ്ടാണെന്ന് വികാരി ഫാ. ഡോ. ജോൺ പുതുവ പറഞ്ഞു. ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ രണ്ട് വാല്യങ്ങളും വരും ദിവസങ്ങളിൽ ഇടവകയിൽ പ്രത്യേകമായി സൂക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *