വി പി‌ എൻ സേവനങ്ങൾക്ക് കൂടുതൽ നിയന്ത്രണം; പുതിയ നിയമനിർമാണം പരിഗണിച്ച് കേന്ദ്രം

ന്യൂഡൽഹി: വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സേവനങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമചട്ടക്കൂട് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. സൈബർ തട്ടിപ്പുകൾ, ഓൺലൈൻ കുറ്റകൃത്യങ്ങൾ, തിരിച്ചറിയൽ മറച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

പുതിയ ചട്ടങ്ങൾ നിലവിൽ വന്നാൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വി പി എൻ കമ്പനികൾക്ക് രാജ്യത്ത് പ്രാദേശിക ഓഫീസ് സ്ഥാപിക്കുകയും പരാതികൾ കൈകാര്യം ചെയ്യാൻ കംപ്ലയൻസ് ഓഫീസറെ നിയമിക്കുകയും ചെയ്യേണ്ടിവരും. സർക്കാർ നിർദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ പ്രാദേശിക ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികളും ഉൾപ്പെടെ കർശന വ്യവസ്ഥകൾ കൊണ്ടുവരുന്നതും പരിഗണനയിലാണ്.

2022-ൽ സി ഇ ആർ ടി-ഇൻ പുറത്തിറക്കിയ മാർഗനിർദേശപ്രകാരം വിപിഎൻ സേവനദാതാക്കൾ ഉപയോക്തൃ വിവരങ്ങൾ അഞ്ച് വർഷത്തേക്ക് സൂക്ഷിക്കണമെന്ന നിബന്ധന നിലവിലുണ്ട്. പുതിയ നിയമത്തിലൂടെ മേൽനോട്ടവും ഉത്തരവാദിത്തവും കൂടുതൽ ശക്തമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതേസമയം, സ്വകാര്യതയെയും ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും ഇത് ബാധിക്കുമോയെന്ന ആശങ്ക ചില വിദഗ്ധർ ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *