കരൂർ ദുരന്തം: മരിച്ച 41 പേരുടെയും ആശ്രിതർക്ക് സർക്കാർ ജോലി

കരൂർ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെയും കുടുംബങ്ങളിൽ നിന്ന് ഒരാൾക്ക് വീതം സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. നിയമന ഉത്തരവുകൾ മുഖ്യമന്ത്രി നേരിട്ട് കൈമാറുമെന്നും സർക്കാർ അറിയിച്ചു.

2025 സെപ്റ്റംബർ 27-ന് തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. അന്ന് മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച വിജയ്, അധികാരത്തിലെത്തിയാൽ കുടുംബങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴത്തെ തീരുമാനം ആ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ്.

ജൂലൈ 10, 11 തീയതികളിൽ മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കരൂർ സന്ദർശനമായിരിക്കും ഇത്.

Leave a Reply

Your email address will not be published. Required fields are marked *