ന്യൂ സൗത്ത് വെയിൽസിൽ പക്ഷിപ്പനി സംശയം; വെസ്റ്റേൺ ഓസ്‌ട്രേലിയയിലും പുതിയ കേസ്

സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ആദ്യമായി H5N1 പക്ഷിപ്പനിയുടെ സംശയാസ്പദമായ കേസ് കണ്ടെത്തി. ഇതോടൊപ്പം വെസ്റ്റേൺ ഓസ്‌ട്രേലിയയിലും പുതിയതായി ഒരു കുടിയേറ്റ കടൽപ്പക്ഷിയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ പക്ഷിപ്പനി ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.

രോഗലക്ഷണങ്ങൾ കണ്ടെത്തിയ പക്ഷികളിൽ നിന്നുള്ള സാമ്പിളുകൾ അന്തിമ സ്ഥിരീകരണ പരിശോധനക ൾക്കായി സി.എസ്.ഐ.ആർ.ഒ ലാബിലേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ കോഴിവളർത്തൽ മേഖലയിലേ ക്കോ മനുഷ്യരിലേക്കോ രോഗവ്യാപനം ഉണ്ടായതായി യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി. എങ്കിലും മുൻകരുതലിന്റെ ഭാഗമായി കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങൾ രോഗബാധിതമെന്നോ അസ്വാഭാവികമായ രീതിയിലോ കാണപ്പെടുന്ന പക്ഷികളെ യാതൊരു കാരണവശാലും നേരിട്ട് തൊടരുതെന്നും, ഇത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട മൃഗസംരക്ഷണ അധികാരികളെ വിവരമറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *