പ്രവാസികൾക്ക് താങ്ങായ ജോൺസൺ മാണിക്ക് സിഡ്നിയിൽ ഹൃദ്യമായ ആദരം; ഗായിക റിമിടോമിയില്‍ നിന്നും ആദരം ഏറ്റുവാങ്ങി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ, പ്രത്യേകിച്ച് ന്യൂ സൗത്ത് വെയ്‌ൽസിലെ മലയാളി സമൂഹത്തിന് സാമ്പത്തിക സുരക്ഷിതത്വവും ഭവനസ്വപ്നങ്ങളും യാഥാർത്ഥ്യമാക്കാൻ വർഷങ്ങളായി പിന്തുണ നൽകുന്ന പ്രൈം ലെൻഡേഴ്സ് മേധാവി ജോൺസൺ മാണിയെ സിഡ്നിയിൽ ആദരിച്ചു. പ്രശസ്ത ഗായിക റിമി ടോമി സിഡ്‌നിയിലും സെൻട്രൽ കോസ്റ്റിലുമായി നടത്തിയ സംഗീത പരിപാടിയുടെ മുഖ്യ പ്രായോജകനായിരുന്നു ഇദ്ദേഹം. കലയെയും മലയാളി കമ്മ്യൂണിറ്റിയെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദരസൂചകമായി റിമി ടോമി വേദിയിൽ വെച്ച് അദ്ദേഹത്തിന് പ്രത്യേക ഉപഹാരം കൈമാറി.

പ്രവാസികളുടെ ആദ്യ ഭവന നിർമ്മാണം (ഫസ്റ്റ് ഹോം ബയേഴ്‌സ്), ഇൻവെസ്റ്റ്‌മെന്റ് പ്രോപ്പർട്ടികൾ, സൂപ്പർ ഫണ്ട് ഇൻവെസ്റ്റ്‌മെന്റുകൾ തുടങ്ങി വിവിധ ധനകാര്യ മേഖലകളിൽ വിശ്വസ്തനായ മോർഗേജ് ബ്രോക്കറായി വർഷങ്ങളായി അദ്ദേഹം പ്രവർത്തിച്ചു വരികയാണ്. സമൂഹത്തിൽ നിന്നും തനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് പകരമായി നിരവധി കമ്മ്യൂണിറ്റി പരിപാടികൾക്ക് അദ്ദേഹം സ്ഥിരമായി സഹായം നൽകാറുണ്ട്. തികഞ്ഞ സുതാര്യതയോടെയുള്ള ധനകാര്യ സേവനങ്ങളിലൂടെ ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ മികച്ച വഴികാട്ടിയാകാൻ പ്രൈം ലെൻഡേഴ്സിന് സാധിച്ചിട്ടുണ്ടെന്ന് കമ്മ്യൂണിറ്റി ഭാരവാഹികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *